അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ തെക്കെ ശല്യാംപാറ മേഖലയില്‍ വെട്ടുകിളി ശല്യം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷിയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട വെട്ടുകിളികള്‍ വ്യാപക നാശംവിതച്ചുതുടങ്ങി. കൂടുതൽ കൃഷിയിടങ്ങളിലേക്ക് ഇത് പടര്‍ന്നാൽ കാര്‍ഷിക മേഖലക്കത് തിരിച്ചടിയാകും. വെട്ടുകിളി ശല്യം വ്യാപിക്കും മുമ്പെ വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടല്‍ നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം. പോയവര്‍ഷം കുടുക്കാസിറ്റി മേഖലയില്‍ വെട്ടികിളി ശല്യം ഉടലെടുക്കുകയും കര്‍ഷകര്‍ ആശങ്കയിലാവുകയും ചെയ്തിരുന്നു. രോഗബാധക്കും വിലയിടിവിനും ഉൽപാദനക്കുറവിനും ഒപ്പം ഇടക്കിടെ വെട്ടുകിളി ശല്യംകൂടി ഉടലെടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും കര്‍ഷകര്‍ പറയുന്നു. idl adi 3 vettukili ചിത്രം: ചെടികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെട്ടുകിളികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.