കട്ടപ്പനയിൽ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

കട്ടപ്പന: കാഞ്ചിയാറിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്. കാഞ്ചിയാർ ലബ്ബക്കടയിൽ കെ.എസ്.ആർ.ടി.സി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ അയ്യപ്പൻകോവിൽ ഈറ്റക്കുന്നേൽ രാജേഷിന്‍റെ മകൻ അഖിലിനെ (22) കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമയറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ ആമയാർ സ്വദേശികളായ വിനീത (23), വെട്രൽ സെൽവം (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.