ചെറുതോണി: പട്ടികവർഗക്കാര്‍ക്ക് ഭൂമി നിഷേധിക്കാൻ രണ്ട് പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ റവന്യൂ, പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥര്‍ പരസ്പര സഹായികളായിനിന്ന് വ്യാജരേഖകള്‍ സൃഷ്ടിക്കുന്നതായി പട്ടികവർഗ ഏകോപന സമിതി ആരോപിച്ചു. വ്യാജരേഖകളുടെ പകർപ്പുമായി സമിതി നേതൃത്വത്തില്‍ ചെറുതോണി ടൗണില്‍ പ്രകടനം നടത്തി. മലയരയ സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എസ്. ആൻഡ്രൂസ് ഉദ്ഘാനടം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് എ.ഡി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി സാറാമ്മ ജോസഫ്, ജില്ല പ്രസിഡന്‍റ് വിന്‍സെന്‍റ് സാമുവേല്‍ എന്നിവര്‍ സംസാരിച്ചു. ആദിവാസികളുടെ പട്ടയം നിഷേധിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത മന്ത്രിയുടെ നടപടി യോഗം സ്വാഗതം ചെയ്തു. ജില്ലയിലെ മറ്റ് താലൂക്കുകളിലും വ്യാജരേഖകള്‍ സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തഹസിൽദാർ ബലിയാട് -കോൺഗ്രസ് ചെറുതോണി: ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ നടപടി സംബന്ധിച്ച് ഭരണമുന്നണിയിലെ സി.പി.ഐ-സി.പി.എം കക്ഷികള്‍ നടത്തിയിട്ടുള്ള അവിഹിത ഇടപെടലുകളിലെ ബലിയാടാണ് ഇടുക്കി തഹസില്‍ദാര്‍ എന്ന് കോണ്‍ഗ്രസ്. ജില്ലയിലെ പട്ടയവിതരണം ത്വരിതപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ്. അക്കാലത്ത് 50,000 ത്തിലധികം പട്ടയം വിതരണം ചെയ്തു. അതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ് ആന്‍സി തോമസ് അധ്യക്ഷതവഹിച്ചു. എ.പി. ഉസ്മാന്‍, എം.ഡി. അർജുനന്‍, പി.ഡി. ജോസഫ്, റോയി ജോസഫ്, സി.പി. സലിം, ജോയി വര്‍ഗീസ്, ശശികല രാജു, ടിന്‍റു സുഭാഷ്, ആലീസ് ജോസ്, ഏലിയാമ്മ ജോയി, സിബി തകരപ്പള്ളി, ജോഷി പയസ്, കെ. ഗോപി, തങ്കച്ചന്‍ പനയമ്പാല, മാര്‍ട്ടിന്‍ വള്ളാടി, സാജു കണ്ടത്തില്‍, പയസ് ചക്കുളത്ത്, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.