എസ്​.പി.സി പാസിങ്​ഔട്ട് പരേഡ്

അടിമാലി: രാജാക്കാട് എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളുടെ പാസിങ്​ ഔട്ട് പരേഡ് നടന്നു. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ് വിശിഷ്ടാതിഥിയായിരുന്നു. 44 കാഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. എസ്.എൻ.ഡി.പി രാജാക്കാട് യൂനിയൻ പ്രസിഡന്‍റ് ​എം.ബി. ശ്രീകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കിങ്ങിണി രാജേന്ദ്രൻ, വാർഡ് അംഗങ്ങളായ സി.ആർ. രാജു, കെ.പി. സുബീഷ്, രാജാക്കാട് സി.ഐ ബി. പങ്കജാക്ഷൻ, എസ്.പി സി ജില്ല അസി. നോഡൽ ഓഫിസർ സുരേഷ് ബാബു, സ്കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, പി.ടി.എ പ്രസിഡന്‍റ്​ ഷാജി ചുള്ളിയാട്ട് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.