തൊടുപുഴ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ അക്രമരാഷ്ട്രീയം കൊടികുത്തി വാഴുകയാണെന്നും പൊലീസിനെ നിഷ്ക്രിയരാക്കി ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എം.പി. കരിമണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ സി.പി.എം പ്രാദേശിക നേതാവിനെ ഫേസ്ബുക്കിൽ വിമർശിച്ചതിന്‍റെ പേരിൽ കൈയും കാലും തല്ലിയൊടിച്ച നടപടി കാടത്തമാണ്. അക്രമം നടത്തിയവർക്കെതിരെ പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ജോസഫിന്‍റെ മൊഴിയിൽ പറയുന്നവർക്കെതിരെ കേസെടുക്കാൻപോലും പൊലീസ് തയാറായിട്ടില്ല. ഇത് ജനാധിപത്യ ഗവൺമൻെറിന് ഭൂഷണമല്ല. നീതി നടപ്പാക്കണ്ട പൊലീസ് ഇരയുടെ മൊഴിയെടുത്ത ശേഷം മൊഴിയിൽ പറയുന്ന പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് ചെയ്തത്. ഇത് കേരളത്തിലെ ക്രമസമാധാനനില തകർക്കും. ഇത്തരം പ്രവണതകൾക്കെതിരെ സാംസ്കാരിക കേരളം ഉണരേണ്ട സമയം അതിക്രമിച്ചതായും എം.പി പറഞ്ഞു. 118പേര്‍ക്ക് കോവിഡ്, രോഗമുക്തർ 296 തൊടുപുഴ: ഇടുക്കി ജില്ലയില്‍ 118പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 296പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്; അടിമാലി 1, അറക്കുളം 6, അയ്യപ്പൻകോവിൽ 1, ബൈസൺവാലി 4, ഇടവെട്ടി 1, കഞ്ഞിക്കുഴി 3, കാമാക്ഷി 5, കാഞ്ചിയാർ 3, കരിമണ്ണൂർ 1, കരുണാപുരം 4, കട്ടപ്പന 4, കോടിക്കുളം 3, കൊക്കയാർ 1, കൊന്നത്തടി 3, കുടയത്തൂർ 1,കുമാരമംഗലം 2, കുമളി 2, മണക്കാട് 4, മാങ്കുളം 1, മറയൂർ 1, മരിയാപുരം 1, മുട്ടം 3, നെടുങ്കണ്ടം 5, പള്ളിവാസൽ 3, പീരുമേട് 1, പെരുവന്താനം 2, പുറപ്പുഴ 4, രാജാക്കാട് 1, രാജകുമാരി 3, സേനാപതി 2, തൊടുപുഴ 14, ഉടുമ്പൻചോല 1, ഉടുമ്പന്നൂർ 1, ഉപ്പുതറ 2, വണ്ടന്മേട് 1, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 3, വാത്തിക്കുടി 10, വാഴത്തോപ്പ് 2, വെള്ളത്തൂവൽ 2, വെള്ളിയാമറ്റം 2. ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.