ചെറുതോണി: കര്‍ഷക കടാശ്വാസ കമീഷന്‍വഴി കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കണമെന്ന് ഇടുക്കി രൂപത അധ്യക്ഷന്‍മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് കത്തീഡ്രല്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക കണ്‍വെൻഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി രൂപത പ്രസിഡന്‍റ് ജോര്‍ജ് കോയിക്കൽ അധ്യഷതവഹിച്ചു. കടാശ്വാസ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അബ്രാഹം കെ.മാത്യു, കമീഷന്‍ അംഗം ജോസ് പാലത്തിനാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ബിജു പറയനിലം സന്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കലക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള നിവേദനം യോഗം പാസാക്കി. ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ ആദ്യം ഒപ്പിട്ടു. രൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം. മാത്യൂസ് അഗസ്റ്റ്യന്‍, ജോസഫ് കുര്യന്‍ ഏറമ്പടം, അഡ്വ. മാത്യു മലേക്കുന്നേല്‍, ബേബി കൊടക്കല്ലില്‍, ആഗ്നസ് ബേബി ജോസ് തോമസ് ഒഴുകയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.