വണ്ണപ്പുറം: കോവിഡ് നിയന്ത്രണം നീങ്ങിയതോടെ തൊമ്മൻകുത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. എന്നാൽ, ഇവിടെ വരവേൽക്കുന്നത് തകർന്നുകിടക്കുന്ന അടിസ്ഥാന സൗകര്യങ്ങളും വിനോദോപാധികളുമാണ്. ഏഴുനില കുത്തിന് മുകളിലായി സ്ഥാപിച്ച വ്യൂ പോയൻറ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകൾ പലത് കഴിഞ്ഞു. ആളുകൾക്ക് കയറിനിന്ന് പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പറ്റിയ അതിമനോഹര കെട്ടിടമായിരുന്നു. കെട്ടിടത്തിൻെറ അടിഭാഗം തകർന്നുകിടക്കുകയാണ്. അപകടസൂചന കാണിക്കുന്ന ചുവന്ന റിബൺ ഇതിന് മുമ്പിൽ വലിച്ചുകെട്ടിയിരിക്കുകയാണ്. കൂടാതെ മഴക്കാലമായാൽ ഏഴുനില കുത്തിലേക്ക് പോകാൻ തോടിന് മുകളിലായി നടപ്പാലം നിർമിച്ചിരുന്നു. അതും ഇപ്പോൾ തകർന്നുകിടക്കുകയാണ്. അപകടസാധ്യത മുന്നിൽകണ്ട് ഇവിടെ സ്ഥാപിച്ച മുള്ളുകമ്പി വേലിയും പോയി. ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറുമാടം നശിച്ച് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആയിരക്കണക്കിന് രൂപ മുടക്കി നിർമിച്ച ഏറുമാടത്തിൻെറ അടിവശമാണ് തകർന്നിരിക്കുന്നത്. അഞ്ച് വർഷത്തോളം ഏറുമാടത്തിന് പഴക്കമുണ്ടെന്നാണ് വനപാലകർ പറയുന്നത്. കോവിഡ്കാലം തുടങ്ങിയപ്പോൾ മുതൽ ടൂറിസ്റ്റ് കേന്ദ്രം അടഞ്ഞുകിടന്നതിനാലാണ് ഏറുമാടം തകർന്നതെന്ന് നാട്ടുകാർ പറയുന്നു. ഇരുപത്തിമൂന്നോളം വനസമിതി ഗൈഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഓരോ ദിവസവും ഏഴുപേർക്ക് വീതമാണ് ഡ്യൂട്ടി. ടൂറിസ്റ്റ് കേന്ദ്രത്തിലെ സന്ദർശനസമയം രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയാണ്. ഇവിടെ ഡെപ്യൂട്ടി റേഞ്ച് ഓഫിസ് അനുവദിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും നടപടി ഒന്നുമായിട്ടില്ല. കോതമംഗലം ഡി.എഫ്.ഒക്ക് നാല് ലക്ഷത്തിൽപരം രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ചിരുന്നതായി വനപാലകർ പറയുന്നു. അടിയന്തരമായി ടൂറിസ്റ്റ് കേന്ദ്രത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളും അവതാളത്തിലാവുന്നതായി പരാതികൾ ഏറെയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്നാണ് തൊമ്മൻകുത്ത് നിവാസികളും സഞ്ചാരികളും ആവശ്യപ്പെടുന്നത്. FOTO - TDL THOMMANKUTH തകർച്ചയിലായ തൊമ്മൻകുത്ത് വ്യൂ പോയന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.