പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രാജിവെച്ചു

നെടുങ്കണ്ടം: ഇടതുമുന്നണിയിലെ ധാരണ പ്രകാരം പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വിജി അനില്‍കുമാര്‍ രാജിവെച്ചു. ബുധനാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് വിജി രാജിക്കത്ത് കൈമാറി. വൈസ് പ്രസിഡന്‍റ്​ പദവിയില്‍ ആദ്യ 14 മാസം സി.പി.ഐ, പിന്നീട് 14 മാസം കേരള കോണ്‍ഗ്രസ്-എം, തുടർന്നുള്ള 32 മാസം സി.പി.എം എന്നിങ്ങനെയാണ് മുന്നണി ധാരണ. കേരള കോണ്‍ഗ്രസ്-എമ്മി​ലെ ജോയമ്മ എബ്രഹാം അടുത്ത വൈസ് പ്രസിഡന്‍റാകും. പ്രസിഡന്‍റ്​ പദവിയില്‍ 32 മാസം സി.പി.എം, സി.പി.ഐ 14 മാസം, കേരള കോണ്‍ഗ്രസ്-എം 14 മാസം എന്നിങ്ങനെയാണ് മുന്നണി ധാരണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.