ദേശീയപാതയിൽ മാലിന്യം തള്ളൽ; പരാതി നൽകി

കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരെ നവജ്യോതി സ്വയംസഹായ സംഘം കാമാക്ഷി പഞ്ചായത്ത്​ അധികൃതർക്ക്​ പരാതി നൽകി. കാൽവരി മൗണ്ടിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി വൻതോതിൽ മാലിന്യം തള്ളുകയാണ്. വിദൂര സ്ഥലങ്ങളിൽനിന്ന്​ കൊണ്ടുവന്ന്​ ആശുപത്രി, അറവുശാല മാലിന്യങ്ങൾ ഉൾപ്പെടെയാണ്​ ഇവിടെ ഇടുന്നത്​. മാലിന്യം തള്ളൽ തടയാൻ നടപടി വേണമെന്ന് നവജ്യോതി സ്വയംസഹായസംഘം പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ബേബിച്ചൻ വള്ളിയാംതടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് മാരിപ്പാട്ട്, എം.ടി. തോമസ്, രാജൻ വർഗീസ്, ജോസ് പുളിക്കപ്പീടിക, അലക്സ് വെമ്പേനി, ജോണി ആവിമൂട്ടിൽ, ജോസ് പുത്തേട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.