ധർണ നടത്തി

​തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ യു.ഡി.എഫ് ഭരണസമിതി ദ്രോഹിക്കുന്നെന്നാരോപിച്ച് പ്രതിഷേധം. വ്യാജ എസ്റ്റിമേറ്റ് ഉണ്ടാക്കി തൊഴിലാളികളുടെ കൂലി വെട്ടിക്കുറച്ചും വിവിധ പദ്ധതിയുടെ ഭാഗമായ കരാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്നും ആരോപിച്ചായിരുന്നു തൊഴിലാളികൾ പ്രതിഷേധം നടത്തിയത്​. കർഷക തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി കെ.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി തൊടുപുഴ ഏരിയ സെക്രട്ടറി ടി.എം. മുജീബ്, ഏരിയ പ്രസിഡന്റ് ഷീല ദീപു, ബീന വിനോദ്, കെ.എം. സരസു, പി.എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ​TDL SAMARAM ഇടവെട്ടി പഞ്ചായത്തിലെ പ്രതിഷേധ ധർണ കെ.ആർ. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.