ജില്ല ആയുർവേദ ആശുപത്രിയിൽ എക്സ്​റേ മെഷീൻ തകരാറിൽ

രോഗികൾ​ ആശ്രയിക്കുന്നത്​ സ്വകാര്യ ലാബുകളെ തൊടുപുഴ: കാരിക്കോട്​ ജില്ല ആയുർവേദ ആശുപത്രിയിലെ എക്സ്​റേ മെഷീൻ തകരാറിലായിട്ട്​ ദിവസങ്ങൾ. ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗികൾ പുറത്തുനിന്ന്​ ഇരട്ടിയിലധികം തുക മുടക്കി എക്സ്​റേ എടുക്കേണ്ട ഗതികേടിലാണ്​. കായിക താരങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് ഇത്​. ദിവസേന അഞ്ഞൂറോളം രോഗികള്‍ ഒ.പി വിഭാഗത്തില്‍ തന്നെ ചികിത്സ തേടുന്നുവെന്നാണ്​ കണക്ക്​. അറ്റകുറ്റപ്പണി നടത്തി എക്സ്​റേ മെഷീൻ പ്രവർത്തന സജ്ജമാക്കാൻ 25,000 രൂപക്ക്​ മുകളിലാകും. ടെക്നീഷൻമാർ എത്താൻ വൈകുന്നതാണ്​ പ്രശ്​നമെന്നാണ്​​ അധികൃതർ പറയുന്നത്​. പുറത്ത്​ 350ഉം 400 രൂപയും എക്സ്​റേക്ക്​ ഈടാക്കുമ്പോൾ ആശുപത്രിയിൽ നൂറും 150 രൂപയുമാണ്​ ഈടാക്കുന്നത്​​. ഇത്​ ആശുപത്രിലെത്തുന്ന സാധാരണക്കാർക്ക്​ വലിയ ബാധ്യതയാണ്​​. പുതിയ ഡിജിറ്റൽ എക്സ്​റേ മെഷീൻ​ വേണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. 20 പേരെങ്കിലും ഇവിടെ ഒരു ദിവസം എക്സ്​റേ എടുക്കുണ്ട്​. ഇതു കൂടാതെ ലാബ്​ ടെക്നീഷന്‍റെ അഭാവവും വെല്ലുവിളിയാണ്​. എംപ്ലോയ്​മെന്‍റിൽനിന്ന്​ ആറുമാസത്തേക്ക്​ ജോലി ചെയ്തിരുന്നയാൾ പോയ​ ശേഷം ഇവിടെ ആളില്ല. ഇത്​ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക്​ തടസ്സം സൃഷ്ടിക്കുന്നുണ്ട്​. ​TDL AYURVEDHA HOSPITAL കോട പിടികൂടിയ കേസിൽ തടവുശിക്ഷ തൊടുപുഴ: ചാരായം വാറ്റുന്നതിന്​ സൂക്ഷിച്ച കോട പിടികൂടിയ കേസില്‍ ശാന്തന്‍പാറ തൊട്ടിക്കാനം നെല്ലിക്കുന്നേല്‍ രാജന്​ തൊടുപുഴ രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജി. അനില്‍ മൂന്നു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ്​ അനുഭവിക്കണം. 2017 ഏപ്രില്‍ അഞ്ചിനാണ്​ പ്രതിയുടെ വീട്ടില്‍നിന്ന്​ 15 ലിറ്റര്‍ കോടയും വന്യമൃഗത്തിന്റെ മൂന്ന്​ കൊമ്പും കണ്ടെടുത്തത്. ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാർകോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി.എ. അശോക് കുമാറും സംഘവും കോട പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഏബിള്‍ സി. കുര്യന്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.