പ്രതി വനം വകുപ്പിന്റെ മുൻ താൽക്കാലിക വാച്ചർ മൂന്നാർ: വനപാലകർ പിടിച്ചെടുത്ത ആനത്തേറ്റയും മാൻകൊമ്പും വനം വകുപ്പിന്റെ തന്നെ തൊണ്ടിപ്പുരയിൽനിന്ന് മോഷ്ടിച്ചതാണെന്ന് മൊഴി. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി ബാബുവാണ് വനപാലകരോട് മോഷണമുതലാണ് വിറ്റതെന്ന് സമ്മതിച്ചത്. ഫെബ്രുവരി 18നാണ് ഓട്ടോയിൽ കടത്താൻ ശ്രമിച്ച നാല് ആനത്തേറ്റയും മാൻകൊമ്പും ദേവികുളം റേഞ്ച് ഓഫിസർ അരുൺ മഹാരാജും സംഘവും പിടികൂടിയത്. നവരാജ്, പ്രേംകുമാർ, പാണ്ടിദുരൈ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നാണ് മുഖ്യപ്രതി ബാബുവാണെന്ന് മനസ്സിലായത്. ഇയാൾ വനം വകുപ്പിന്റെ താൽക്കാലിക വാച്ചറും പിന്നീട് ഡ്രൈവറായും ജോലി ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 23ന് ഇയാൾ ദേവികുളം കോടതിയിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബാബുവിനെ വനപാലകർ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിപ്പുരയിൽനിന്ന് ആനത്തേറ്റ മോഷ്ടിച്ചതായി സമ്മതിച്ചത്. രണ്ടുവർഷം മുമ്പ് വനം വകുപ്പിന്റെ താൽക്കാലിക വാച്ചറായിരുന്നപ്പോൾ ദേവികുളത്തുള്ള തൊണ്ടിപ്പുര വൃത്തിയാക്കാൻ എത്തിയപ്പോഴാണ് തേറ്റകൾ മോഷ്ടിച്ചത്. മോഷണമുതൽ ദേശീയ പാതയോരത്തുള്ള കൽക്കെട്ടിനുള്ളിൽ ഒളിപ്പിച്ചു. അടുത്ത കാലത്ത് ദേശീയ പാതയുടെ വീതികൂട്ടിയപ്പോൾ അവിടെ നിന്ന് എടുത്ത് വീടിനടുത്ത് മണ്ണിൽ കുഴിച്ചിട്ടു. പിന്നീടാണ് ഇത് വിൽക്കാനായി നവരാജിന് കൈമാറിയതും പിടിയിലാകുന്നതും. രണ്ടു ദിവസത്തെ തെളിവെടുപ്പിനുശേഷം ബാബുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ദേവികുളം റേഞ്ച് ഓഫിസർ അരുൺ മഹാരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.