മുട്ടം: കൊല്ലംകുന്ന്, പച്ചിലാംകുന്ന്, അറയാനി പ്രദേശങ്ങളിൽ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സന്ദർശനം നടത്തി. നാട്ടുകാർ ആശങ്ക അറിയിച്ചതിന്‍റെ ഭാഗമായാണ് അദ്ദേഹം മുട്ടത്തെ പാറമട ലോബി ലക്ഷ്യമിട്ട പ്രദേശങ്ങൾ സന്ദർശിച്ചത്. പഞ്ചായത്തിലെ കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും സംരക്ഷിക്കുന്ന കാക്കൊമ്പ് മലയുൾപ്പെട്ട പ്രദേശം സംരക്ഷിക്കണമെന്നും ക്വാറി മാഫിയകൾക്ക് കൊത്തിക്കീറാനുള്ള അവസരമൊരുക്കരുതെന്നും സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു. നാട്ടുകാർ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. അത് നാടിന്‍റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. മലങ്കര ജലാശയത്തെയും പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളെയും തകർക്കുന്ന ഒരു പദ്ധതിയും അനുവദിക്കരുത് -അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെംബർ ജോസ് കടത്തലക്കുന്നേൽ, പൊതുപ്രവർത്തരായ മനോജ് കോക്കാട്ട്, ശ്രീനിവാസൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം സ്ഥലം സന്ദർശിച്ചു. മുട്ടത്തെ വിവിധ പ്രദേശങ്ങളിലായി ഏഴ് പാറമടകൾ സ്ഥാപിക്കാനാണ് ക്വാറി മാഫിയകളുടെ ആലോചന. ഇതിനുവേണ്ടി അപേക്ഷകൾ നൽകി കാത്തിരിക്കുകയാണിവർ. tdl mltm പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.