ഏലക്ക ഓൺലൈൻ ലേലം: തകരാർ പരിഹരിക്കണമെന്ന് ഏജൻസികളും കർഷകരും

കട്ടപ്പന: ഏലക്ക ഓൺലൈൻ ലേലം തുടർച്ചയായി തടസ്സപ്പെടുന്ന അവസ്ഥക്ക്​ പരിഹാരം വേണമെന്ന ആവശ്യവുമായി ലേലം ഏജൻസികളും കർഷകരും. ബോഡിനായ്ക്കന്നൂരിൽ ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൽ ഉണ്ടായ തകരാറിനെത്തുടർന്ന് സ്‌പൈസസ് ബോർഡിന്റെ ഏലക്ക ലേലം ശനിയാഴ്ചയും തടസ്സപ്പെട്ടു. 25നും ലേലം തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ തടസ്സപ്പെട്ട ലേലം ഉച്ചയോടെയാണ് പുനരാരംഭിച്ചത്. തേനിയിൽ റോഡുപണി നടക്കുന്നതിനാൽ ബി.എസ്.എൻ.എൽ കേബിളുകൾ പലയിടങ്ങളിലായി മുറിഞ്ഞതാണ് നെറ്റ്‌വർക്ക് പ്രശ്‌നത്തിന് ഇടയാക്കിയത്. 25ന് ഉച്ചകഴിഞ്ഞുള്ള ലേലം പകുതിയായപ്പോഴാണ് തകരാർ ഉണ്ടായത്. ഏറെ സമയത്തിന്​ ശേഷവും പരിഹരിക്കാനാകാതെ വന്നതോടെ ലേലം മുടങ്ങി. 26ന് രാവിലെയും തകരാർ പരിഹരിക്കാത്തതിനാൽ രാവിലത്തെ ലേലവും മുടങ്ങി. ഉച്ചയോടെയാണ്​ പരിഹരിച്ചത്​. മുടങ്ങിയ ലേലങ്ങൾ ഞായറാഴ്ച നടത്തുമെന്ന് സ്‌പൈസസ് ബോർഡ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.