പരിക്കേറ്റ് അവശ നിലയിലായ മാന്‍കുട്ടിയെ രക്ഷിച്ചു

അടിമാലി: പടിക്കപ്പില്‍ ജനവാസ കേന്ദ്രത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ മാന്‍കുട്ടിയെ വനപാലകര്‍ രക്ഷിച്ചു. കാലാത്തൊട്ടിയില്‍ സിയാദിന്റെ വീടിനോട് ചേര്‍ന്നാണ് മാന്‍കുട്ടിയെ കണ്ടത്. നായ്ക്കള്‍ ഓടിച്ച് പരിക്കേറ്റതാകാമെന്നാണ് വനപാലകര്‍ പറയുന്നത്. വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റിയ മാൻകുട്ടിക്ക്​ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു. പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം വനത്തിലേക്ക് തിരിച്ചയക്കുമെന്ന് റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് കൂമാര്‍ പറഞ്ഞു. idl adi 5 man ചിത്രം. പരിക്കേറ്റ് അവശനിലയിലായ മാന്‍കുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.