കട്ടപ്പന: സാക്ഷരത മിഷൻ നേതൃത്വത്തിൽ ജില്ലയിലെ സാക്ഷരത തുടർ വിദ്യകേന്ദ്രങ്ങളിലും 10ാം തരം, ഹയർ സെക്കൻഡറി തുല്യത പഠനകേന്ദ്രങ്ങളിലും ഒരാഴ്ച നീളുന്ന യുദ്ധവിരുദ്ധ കാമ്പയിന് കട്ടപ്പനയിൽ തുടക്കമായി. കട്ടപ്പന, നെടുങ്കണ്ടം, അഴുത, ഇടുക്കി ബ്ലോക്കുകളിലെയും കട്ടപ്പന നഗരസഭയിലെയും 43 സാക്ഷരത പ്രേരക്മാർ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലയിലെ 63 വിദ്യാകേന്ദ്രത്തിലും 11 വികസനകേന്ദ്രത്തിലും 18 തുല്യത സമ്പർക്ക പഠനകേന്ദ്രത്തിലും മാർച്ച് ആറിനകം ബോധവത്കരണ ക്ലാസുകളും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയിലെ 1700 ഓളം ഇൻസ്ട്രക്ടർമാരും സാക്ഷരത മിഷന്‍റെ 1400 ഓളം തുല്യത പഠിതാക്കളും കാമ്പയിനിൽ പങ്കെടുക്കും. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽ കരീം യുദ്ധവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് കോഓഡിനേറ്റർ ജെമിനി ജോസഫ്, മിനി, ശാലിനി ഷാജി, വിനു പി. ആന്‍റണി, ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.