അമിത കീടനാശിനി പ്രയോഗം ഒഴിവാക്കണം -സ്​പൈസസ്​ ബോർഡ്​ ചെയർമാൻ

അടിമാലി: ഏലം കൃഷിയിലെ അമിത കീടനാശിനി പ്രയോഗവും കൃത്രിമ നിറം ചേർക്കലും ഒഴിവാക്കണമെന്ന് സ്​പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ. മേഖലയിലെ ഏലം കർഷകരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ കേൾക്കാനും വിലത്തകർച്ച ഉൾ​പ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത കീടനാശിനി പ്രയോഗം കുറച്ച് ഗുണനിലവാരമുള്ള ഏലക്ക ഉൽപാദിപ്പിക്കാൻ കർഷകർ തയാറാകണം. ചെറുകിട കർഷകർക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ആയിരിക്കും സ്​പൈസസ് ബോർഡ് ആവിഷ്കരിക്കുക. ന്യായവില ലഭ്യമാക്കാനുള്ള കാര്യങ്ങൾ സർക്കാറിനെ അറിയിക്കുമെന്നും ചെയർമാൻ പറഞ്ഞു. എ.ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സ്​പൈസസ്​ ബോർഡ്​ വൈസ് ചെയർമാൻ സ്​റ്റെനി പോത്തൻ, ഷൈൻ കൃഷ്ണൻ, പി. രവി, കെ.എസ്. ലതീഷ്​ കുമാർ, രാധാകൃഷ്ണൻ തമ്പി, സി.ആർ. ഷാജി, മാത്യു പെരുനിലത്ത്, ആർ. അജയൻ, സ്​പൈസസ് ബോർഡ് ജീവനക്കാർ, കൃഷിക്കാർ തുടങ്ങിയവർ പങ്കെടുത്തു. idl adi 4 elam കർഷക സംവാദത്തിൽ സ്‌പൈസസ് ബോർഡ്‌ ചെയർമാൻ എ.ജി. തങ്കപ്പൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.