കുട്ടപ്പൻ സിറ്റിയിൽനിന്ന് തങ്കപ്പൻ സിറ്റിയിലേക്ക് പോകാൻ പെടാപ്പാട് ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കുട്ടപ്പൻ സിറ്റിയിൽനിന്ന് തങ്കപ്പൻ സിറ്റിയിലേക്കുപോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം ഈ റോഡ് മാത്രമാണ്. മൂന്ന് കിലോമീറ്റർ വരുന്ന റോഡിൽ കാൽനടപോലും ദുഷ്കരമാണ്. കഴിഞ്ഞ കാലവർഷത്തിൽ റോഡിൽ ടാറിങ് ഇളകി പലഭാഗത്തും കുണ്ടും കുഴിയുമായി. ദിവസവും സ്ക്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഓടുന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് റോഡായതിനാൽ ഫണ്ടനുവദിക്കേണ്ടത് പഞ്ചായത്താണ് വാഴത്തോപ്പ് പഞ്ചായത്തിനെ കഞ്ഞിക്കുഴി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡ് ചുരുളിയിലാണവസാനിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു ഈ റോഡ്. തെരഞ്ഞെടുപ്പിനുശേഷം റോഡിനെ മറന്ന മട്ടാണ്. റോഡ് മോശമായതിനാൽ കരിമ്പനിൽനിന്ന് കുട്ടപ്പൻ സിറ്റിയിലെത്തി പലരും യാത്ര വേണ്ടെന്നുവെക്കുന്നത് പതിവാണ്. ജീപ്പും ഓട്ടോകളുമെല്ലാം യാത്രക്കാരിറങ്ങി തള്ളിക്കയറ്റിയ ശേഷമാണ് യാത്ര തുടരുന്നത്. എത്രയും വേഗം നടുവൊടിക്കും യാത്ര ഒഴിവാക്കി റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. TDL thankappan city road തകർന്ന തങ്കപ്പൻസിറ്റി റോഡ് ചിലന്തിയാർ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി മറയൂർ: വട്ടവട പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലേക്കും ആദിവാസി കുടികളിലേക്കും എത്തിച്ചേരാവുന്ന ചിലന്തിയാർ റോഡ് 10 കിലോമീറ്ററോളം പൂർണമായും തകർന്നു. ചിലന്തിയാർ, പഴത്തോട്ടം, ആദിവാസി കുടികളായ വത്സപെട്ടി, സ്വാമിയാരളകുടി, കൂടുലാർ മേഖലയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. 15 വർഷങ്ങൾക്കുമുമ്പാണ് പ്രധാനമന്ത്രിയുടെ ഗ്രാമവികസന പദ്ധതിയിൽ റോഡ് നിർമിച്ചത്. പ്രദേശത്ത് കഴിഞ്ഞ രണ്ടുവർഷമായി യൂക്കാലിപ്റ്റസ് മരം വെട്ടിത്തുടങ്ങിയതോടെ അമിതഭാര വാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടം റോഡിന്‍റെ നാശത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ശീതകാല പച്ചക്കറി കേന്ദ്രമായ വട്ടവടയിലെ കുന്നിൻ ചെരിവുകളും തോട്ടങ്ങളും സന്ദർശിക്കാൻ കേരളത്തിൽ നിന്നും പുറമേ നിന്നും ഇപ്പോൾ ധാരാളമായി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. കോവിലൂർ -ചിലന്തിയാർ ആറ് കിലോമീറ്റർ വാഹനത്തിൽ പോകാൻ മുക്കാൽ മണിക്കൂറെടുക്കുന്ന സ്ഥിതിയാണ്. TDL CHILANTHIYAR ROAD കോവിലൂർ -ചിലന്തിയാർ റോഡ് പൊട്ടിപ്പൊളിഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.