പീരുമേട്: അഴിച്ചുവിട്ട് മേയ്ക്കുന്ന കന്നുകാലികളെ മോഷ്ടിക്കുന്ന സംഘം കുട്ടിക്കാനം മേഖലയിൽ സജീവം. കുട്ടിക്കാനത്തിന് സമീപം ആഷ്ലിയിൽനിന്ന് വെള്ളിയാഴ്ച്ച രാത്രി രണ്ട് കന്നുകാലികളാണ് മോഷണംപോയത്. പിക്അപ് വാനിൽ എത്തുന്ന സംഘമാണ് മോഷണം നടത്തുന്നതെന്ന് കരുതുന്നു. ഏതാനും വർഷം മുമ്പും മേഖലയിൽ കന്നുകാലി മോഷണം സജീവമായിരുന്നു. പ്രദേശവാസികൾ രാത്രിയിൽ കാത്തിരുന്ന് മോഷ്ടാക്കളെ കണ്ടെത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. മോഷ്ടിക്കുന്ന കന്നുകാലികളെ അറവ് ശാലകളിലാണ് എത്തിക്കുന്നത്. കന്നുകാലികളുമായി പോകുന്ന വാഹനം കട്ടപ്പന റൂട്ടിൽ മേലമയിൽ എത്തി തേയിലത്തോട്ടം വഴിയാണ് കൊണ്ടുപോകുന്നത്. കുട്ടിക്കാനം -മുണ്ടക്കയം റൂട്ടിൽ ഹൈവേ പൊലീസിന്‍റെ പട്രോളിങ്ങും വ്യാപരസ്ഥാപനങ്ങളിൽ സി.സി ടി.വികളുമുള്ളതിന്നാൽ മോഷ്ടാക്കൾ ഇതുവഴി സഞ്ചരിക്കാറില്ല. കന്നുകാലികൾ മോഷ്ടിക്കപ്പെടുന്നതിനാൽ കർഷകരും കാലി വളർത്തി ഉപജീവനം നടത്തുന്നവരും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.