പന്നിയാർകൂട്ടി- തേക്കിൻകാനം റോഡുപണിയിൽ ക്രമക്കേടെന്ന്

അടിമാലി: തേക്കിൻകാനം ശ്രീനാരായണപുരം പന്നിയാർകൂട്ടി റോഡ് നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം. റോഡിൽ ആവശ്യത്തിന് ടാർ ഉപയോഗിച്ചിട്ടില്ലെന്നും ഒരു മാസമാകും മുമ്പേ മെറ്റലുകൾ ഇളകി കുഴി രൂപപ്പെടാൻ തുടങ്ങിയതായും നാട്ടുകാർ ആരോപിക്കുന്നു. ജോലി നടക്കുമ്പോൾ വാഹനം ഓടിയാൽ ടാറിങ്​ തകരും എന്ന് പറഞ്ഞ് വാഹനഗതാഗതം ഒരാഴ്ച നിരോധിച്ചു കൊണ്ടാണ് റോഡ് നിർമാണം നടത്തിയത്. പി.ഡബ്ല്യു.ഡി ശാന്തൻപാറ സബ് ഡിവിഷൻ കീഴിൽ വരുന്നതാണ് ഈ റോഡ്. idl adi 7 road ചിത്രം: ടാറിങ്​ പൂർത്തിയാക്കി ഒരുമാസം തികയും മുമ്പ് പൊളിഞ്ഞുതുടങ്ങിയ പന്നിയാർകുട്ടി-തേക്കിൻകാനം റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.