വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

അടിമാലി: ദേശീയപാതയിൽ നേര്യമംഗലം മുതൽ, വാളറ വരെ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ച്​ ഫോറസ്റ്റിന്‍റെ മൂന്നാർ ഡിവിഷൻ സ്ഥാപിച്ച ബോർഡുകൾ നീക്കണമെന്നാവശ്യപ്പെട്ട് അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് ദേശീയ പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും റേഞ്ച് ഓഫിസിന് മുന്നിൽ പ്രതിഷേധ യോഗം നടത്താനും തീരുമാനം. അടിമാലി വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ചെയർമാൻ റസാഖ്​ ചൂരവേലി അധ്യക്ഷത വഹിച്ചു. പി.എം. ബേബി വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി,ടിമ്പർ മർച്ചന്‍റ്​ അസോസിയേഷൻ തുടങ്ങി പത്തോളം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.