കട്ടപ്പന: നഗരത്തിൽ നമ്പർപ്ലേറ്റ് ഇല്ലാതെ ആഡംബര ബൈക്കുകളുടെ മത്സര ഓട്ടം. സ്കൂൾ വിടുന്ന സമയം ബൈക്കിൽ വിലസുന്നവർ യാത്രക്കാരെ ഇടിച്ചിട്ട് കടന്നുകളയുന്നത് തുടർക്കഥയാകുന്നു. കട്ടപ്പന നഗരത്തിന്‍റെ പൊതുനിരത്ത് ബൈക്ക് അഭ്യാസികൾ കൈയടക്കുമ്പോൾ ജീവൻ ഭീതിയിലാണ് യാത്രക്കാർ. വീതി കുറഞ്ഞതും തിരക്കേറിയതുമായ റോഡുകളിലൂടെ മിന്നൽ വേഗത്തിലാണ് യുവാക്കൾ ബൈക്കുകളിൽ പായുന്നത്. പല ബൈക്കുകൾക്കും നമ്പർ പ്ലേറ്റും ഹെഡ് ലൈറ്റുകളും ഉണ്ടാകാറില്ല. ദിവസങ്ങൾക്ക് മുമ്പാണ് കെ.എസ്.ഇ.ബി ജങ്ഷനിൽ കട്ടപ്പന സ്വദേശി ജോർജ് അപകടത്തിൽപ്പെട്ടത്. ഇരട്ടയാർ റോഡിൽനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ജോർജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിർത്താതെ ഓടിച്ചുപോയി. നടുവിനും, കാലിനും കാര്യമായ പരിക്കുപറ്റിയ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വേഗത ചോദ്യംചെയ്തപ്പോൾ ബൈക്കോടിച്ച യുവാവ് കൈയേറ്റത്തിനും മുതിർന്നു. വൈകീട്ട് സ്കൂൾ വിട്ടാൽ പിന്നെ നിരത്തിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസം അതിരുവിടും. വലിയ ശബ്ദത്തിൽ ഉയർന്ന പവറും, ടോർക്കുമുള്ള ബൈക്കുകളുമായിട്ടാണ് യുവാക്കൾ നിരത്തിലിറങ്ങുന്നത്. കട്ടപ്പന സെൻട്രൽ ജങ്ഷൻ മുതൽ പള്ളിക്കവല വരെയുള്ള റൂട്ടിലാണ് ഇവരുടെ മരണപ്പാച്ചിൽ. വിദ്യാർഥിനികളെ ആകർഷിക്കാനായി സൈലൻസർ അഴിച്ചുമാറ്റി പായുന്ന വിരുതന്മാരും ഈ കൂട്ടത്തിലുണ്ട്. പരിശോധിച്ചാൽ പലർക്കും ലൈസൻസും ഉണ്ടാകില്ല. രണ്ടുപേർ സഞ്ചരിക്കേണ്ട ബൈക്കിൽ മൂന്ന് പേർ കയറി യാത്ര ചെയ്യുന്നതും പതിവ് കാഴ്ചയാണ്. ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ കട്ടപ്പന ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ തകരാറിലയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ ചീറിപ്പായുന്ന പള്ളിക്കവലയിൽ രണ്ട് നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും ഇവ പ്രവർത്തിക്കുന്നില്ല. ഫോട്ടോ നമ്പർ പ്ലേറ്റും ഹെൽമറ്റുമില്ലാതെ പഴയ ബസ് സ്റ്റാൻഡ് വഴി ബൈക്കിൽ പോകുന്ന യുവാവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.