കരടിപ്പാറ, പോതമേട് വ്യൂപോയന്‍റുകളിൽ വിശ്രമകേന്ദ്രങ്ങള്‍

അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിൽ കരടിപ്പാറ, രണ്ടാംമൈല്‍, പോതമേട് വ്യൂപോയന്‍റുകളിൽ ടേക് എ ബ്രേക്ക്​ പദ്ധതിയുടെ ഭാഗമായി വിശ്രമകേന്ദ്രങ്ങള്‍ വരുന്നു. ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന്​​ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. പ്രതീഷ്‌കുമാര്‍, സെക്രട്ടറി സി.എ. നിസാര്‍ എന്നിവര്‍ പറഞ്ഞു. രണ്ടാംമൈല്‍ വ്യൂപോയന്‍റില്‍ വിശ്രമകേന്ദ്രത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പിങ്ക് കഫേയും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാംമൈലില്‍തന്നെ ഷീ ലോഡ്​ജ്​​ നിര്‍മിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.