പദ്ധതി വിഹിതം വിനിയോഗം; ജില്ല പഞ്ചായത്ത് പിന്നിൽ

ചെറുതോണി: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രമുള്ളപ്പോൾ പദ്ധതി വിനിയോഗത്തിൽ ഇടുക്കി ജില്ല പഞ്ചായത്ത് ഏറെ പിന്നിൽ. 13ആം സ്ഥാനത്താണ് ജില്ല പഞ്ചായത്ത്​. 26.8 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്​. പ്രഖ്യാപിച്ചതും തുടങ്ങിവെച്ചതുമായ പല പദ്ധതികളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പദ്ധതി വിഹിതം ചെലവഴിച്ചതിൽ ജില്ലയിലെ എട്ട്​ ബ്ലോക്കു പഞ്ചായത്തിൽ ഇളംദേശം ബ്ലോക്ക്​ പഞ്ചായത്ത് 76.07ശതമാനം ചെലവഴിച്ച് ഒന്നാമതെത്തി. രണ്ടാം സ്ഥാനം കട്ടപ്പനക്കാണ് -63. 86. മൂന്നാംസ്ഥാനം തൊടുപുഴ 63. 46. ഇടുക്കി 56.37, നെടുങ്കണ്ടം 54.23, അടിമാലി 46.77, അഴുത 33.71, ഏറ്റവും പിന്നിൽ ദേവികുളം 28.47. എന്നിങ്ങനെയാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിന്​ കീഴിലെ ഗ്രാമപഞ്ചായത്തുകൾ 50 ശതമാനത്തിനു മുകളിൽ തുക ചെലവഴിച്ചപ്പോൾ കഞ്ഞിക്കുഴി മാത്രം 50ൽ താഴെയായി. വാത്തിക്കുടി 60.04, കാമാക്ഷി 57.57, അറക്കുളം 57.24, വാഴത്തോപ്പ് 54.47, മരിയാപുരം 53.97, കഞ്ഞിക്കുഴി 44. 45. തൊടുപുഴ മുനിസിപ്പാലിറ്റി 55.81 കട്ടപ്പന മുനിസിപ്പാലിറ്റി 44. 07 എന്നിങ്ങനെ ചെലവഴിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്ത് വട്ടവടയാണ്​ -85. 33. ഏറ്റവും കുറവ് ഇടമലക്കുടി -18.19ശതമാനം. ജലസംരക്ഷണ സെമിനാർ ഇന്ന് തൊടുപുഴ: ഇടുക്കി നെഹ്റു യുവകേന്ദ്രയും ജില്ല യൂത്ത് ക്ലബും ചേർന്ന് പെരുമ്പിള്ളിച്ചിറ അൽ അസ്​ഹർ പോളി ടെക്​നിക്കിന്‍റെ സഹകരണത്തോടെ 'ജല സംരക്ഷണം' വിഷയത്തിൽ സെമിനാർ ശനിയാഴ്ച​ നടക്കും. മൈനിങ്​ ജിയോളജി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ (റിട്ടയേഡ്) ബിജു സെബാസ്റ്റ്യൻ നേതൃത്വം നൽകും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ എൻ.കെ. ബിജു ഉദ്ഘാടനം ചെയ്യും. അൽ അസ്​ഹർ പോളിയിലെ നാഷനൽ സർവിസ്​ സ്​കീം അംഗങ്ങളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.