വണ്ണപ്പുറത്ത്​ പോപുലർ ഫ്രണ്ട്​ യൂനിറ്റി മീറ്റ്​

തൊടുപുഴ: ഹിന്ദുത്വ ഫാഷിസം ഇന്ത്യയുടെ നിലനിൽപിനുതന്നെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സമനീതി പുലരുന്ന ഇന്ത്യയുടെ സംരക്ഷണത്തിന് പോപുലർ ഫ്രണ്ട് കാവലിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് വ്യക്തമാക്കി. 'സേവ് ദ റിപ്പബ്ലിക്' സന്ദേശം ഉയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി വണ്ണപ്പുറത്ത് നടന്ന യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ടി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് എറണാകുളം സോണൽ പ്രസിഡന്‍റ്​ കെ.കെ. ഹുസൈർ, ജില്ല സെക്രട്ടറി സലാഹുദ്ദീൻ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ്​ അബ്ദുൽ മജീദ്, ഇമാംസ് കൗൺസിൽ ജില്ല പ്രസിഡന്‍റ്​ ഇല്യാസ് മൗലവി അൽഹാദി, നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല പ്രസിഡന്‍റ്​ സുഹ്റ ഷാനവാസ്, കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഫൗസിയ നവാസ് എന്നിവർ സംസാരിച്ചു. ചിത്രം - ​TDL PFI പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ വണ്ണപ്പുറത്ത് നടന്ന യൂനിറ്റി മീറ്റ് പി.കെ. അബ്​ദുൽ ലത്തീഫ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.