തൊടുപുഴ: വാഹനാപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാരും വിദ്യാർഥികളും ഏറ്റുമുട്ടിയത് പെരുമ്പിള്ളിച്ചിറയിൽ ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.15ന് തൊടുപുഴയിൽനിന്ന് ഏഴല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോളജ് വിദ്യാർഥിയുടെ ബൈക്കിൽ ഇടിച്ചതാണ് സംഭവതുടക്കം. ബൈക്ക് നന്നാക്കി നൽകാമെന്ന് കാർ ഡ്രൈവർ പറഞ്ഞെങ്കിലും വിദ്യാർഥികളിൽ ചിലർ സമ്മതിച്ചില്ല. വിഷയത്തിൽ ഇടപെട്ട നാട്ടുകാരായ ചില യുവാക്കൾ വിദ്യാർഥികൾ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇത് പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ അഞ്ച് വണ്ടി പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷത്തിൽ ആറോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവർ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.