നവജാത ശിശു മരണം: നടപടി വേണം -രക്ഷിതാക്കൾ

മറയൂർ: വട്ടവടയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന പരാതിയുമായി ദമ്പതികളും ബന്ധുക്കളും. കഴിഞ്ഞ ഒമ്പതിനാണ് വട്ടവടയിലെ ജയസേനൻ-എസക്കിറാണി ദമ്പതികളുടെ ജനിച്ചു രണ്ടുദിവസമായ കുഞ്ഞുമരിച്ചത്. പ്രസവത്തിനായി ഏഴാം തീയതി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നതായി ഇവർ പറയുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഒമ്പതിന്​ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി രാവിലെ പത്തരക്ക്​ ആൺകുഞ്ഞ് ജനിച്ചു. എന്നാൽ, ആശുപത്രി അധികൃതർ അന്നുതന്നെ ഡിസ്ചാർജ് ചെയ്ത്​ പറഞ്ഞുവിട്ടു. 11ാം തീയതി അതിരാവിലെ കുഞ്ഞ് അനക്കമില്ലാത്തതിനെ തുടർന്ന് വട്ടവടയിലെ ഹെൽത്ത് സൻെററിൽനിന്ന് ഡോക്ടറെ വിളിച്ചു പരിശോധന നടത്തി. അപ്പോൾ കുഞ്ഞിന് ചൂടുള്ളതായും ഉടൻ ആശുപത്രിയിൽ എത്തിക്കാനും നിർദേശിച്ചു. കുഞ്ഞിനെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചുനടത്തിയ പരിശോധനയിൽ കുഞ്ഞു മരിച്ചതായി അറിയിച്ചു. കോവിഡ് പോസിറ്റിവ് ആയതിനാൽ ചികിത്സ നിഷേധിക്കുകയാണ് ചെയ്തത് എന്നും ഇവർ പറയുന്നു. എന്നാൽ, ഒരുതരത്തിലും ആശുപത്രിയിൽ ചികിത്സപ്പിഴവ് ഇല്ല എന്നും കോവിഡ്​ പോസിറ്റിവ് ആയതിനാൽ ആശുപത്രിയിൽ നിർത്താൻ കഴിയാത്തതിനാൽ ആവശ്യമായ ചികിത്സ നൽകിയാണ് പറഞ്ഞുവിട്ടതെന്നും ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യാമെന്ന് പറഞ്ഞെങ്കിലും അതുകേൾക്കാതെ വീട്ടിലേക്കാണ് പോയതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സത്യബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.