ആനയെക്കണ്ട്​ ഓടിയ തൊഴിലാളിക്ക്​ വീണ്​ ഗുരുതര പരിക്ക്​

അടിമാലി: ഏലത്തോട്ടത്തിൽ പണി കഴിഞ്ഞശേഷം വിറക് ശേഖരിക്കാൻ പോയ ആളെ കാട്ടാന വിരട്ടിയോടിച്ചു. രക്ഷപ്പെടുന്നതിനിടയിൽ വീണ് ഗുരുതര പരിക്കേറ്റ മുട്ടുകാട് പീക്ക്കാട് എസ്റ്റേറ്റ് സ്വദേശി രാമറിനെ (38) തമിഴ്നാട് തേനിയിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമറിന്‍റെ കാലിന് നാല് ഒടിവുണ്ട്. പെരിയകനാൽ പീക്ക് റിസോർട്ടിന്​ സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ്​ സംഭവം. വിറക് ശേഖരിക്കാൻ പോകുന്നതിനിടയിൽ മുറിവാലൻ കൊമ്പൻ എന്ന കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ഓടിമാറുന്നതിനിടെയാണ് വീണ് കാലിന് ഒടിവുണ്ടായത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രാമറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.