മികച്ച എന്‍.സി.സി. ബറ്റാലിയനുള്ള പുരസ്കാരം നേടി നെടുങ്കണ്ടം

നെടുങ്കണ്ടം: കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 43 എന്‍.സി.സി ബറ്റാലിയനുകളില്‍ ഏറ്റവും മികച്ച ബറ്റാലിയനുള്ള അവാര്‍ഡ്​ നെടുങ്കണ്ടം 33 കേരള ബറ്റാലിയന് ലഭിച്ചു. കോട്ടയം ഗ്രൂപ്പിന് കീഴിലെ എട്ടാമത് ബറ്റാലിയനാണ് നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്നത്. 2006ലാണ്​ തുടക്കം കുറിച്ചത്​. ഏറ്റവും മികച്ച പ്രവര്‍ത്തനം, കോവിഡ് പശ്ചാത്തലത്തിലെ സോഷ്യല്‍ സര്‍വിസ്, പ്രളയസമയത്തെ കാഡറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ വിലയിരുത്തിയാണ് അവാര്‍ഡ്. 2021 ലും 22ലും ഇവിടത്തെ രണ്ട് കുട്ടികള്‍ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പ​ങ്കെടുത്തിരുന്നു. എന്‍.സി.സി കമാൻഡിങ്​ ഓഫിസര്‍ കേണല്‍ ഷുക്കൂര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവില്‍നിന്ന്​ അവാര്‍ഡ് ഏറ്റുവാങ്ങി. idl ndk എന്‍.സി.സിയുടെ കമാൻഡിങ്​ ഓഫിസര്‍ കേണല്‍ ഷുക്കൂര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവില്‍നിന്ന്​ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.