അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ മുതല്‍ റാണിക്കല്ല് ഭാഗത്തെ 10 കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്ന വനംവകുപ്പിന്‍റെ നിർദേശത്തിൽ പ്രതിഷേധവുമായി സംഘടനകള്‍. സമരത്തിന് മുന്നോടിയായി അതിജീവന പോരാട്ടവേദി വെള്ളിയാഴ്ച അടിമാലി വ്യാപാരഭവനില്‍ ആലോചനയോഗം വിളിച്ചു. വൈകീട്ട് മൂന്നിന് ചേരുന്ന യോഗത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ടീയ, മത, സാമൂഹിക സംഘടനകളുടെയും പങ്കാളിത്തം ചെയർമാന്‍ റസാഖ് ചൂരവേലില്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. മജേഷ്‌കുമാര്‍ എന്നിവര്‍ അഭ്യർഥിച്ചു. ദേശീയപാതയില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കണമെന്നും സ്‌പെഷല്‍ ഫോഴ്‌സിനെ പിന്‍വലിക്കണമെന്നും പോരാട്ടവേദി ആവശ്യപ്പെട്ടു. നേര്യമംഗലം മുതല്‍ വാളറവരെ 10 കിലോമീറ്റര്‍ ഭാഗത്ത് വാഹനം നിർത്തുന്നത് നിരോധിച്ച് വിവിധ ഇടങ്ങളില്‍ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതാണ് വിവാദമായത്. യാത്രക്കോ വിനോദസഞ്ചാരത്തിനോ തടസ്സമല്ല -റേഞ്ച് ഓഫിസര്‍ അടിമാലി: ദേശീയപാതയില്‍ 10 കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങൾ നിര്‍ത്തരുതെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ന്യായീകരണവുമായി വനം വകുപ്പ്. യാത്രക്കോ വിനോദസഞ്ചാരത്തിനോ വനം വകുപ്പ് തടസ്സമുണ്ടാക്കില്ലെന്ന് റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ലക്ഷ്യമാക്കിയത്. പൊതുജന പങ്കാളിത്തത്തോടെ ഫുഡ്‌സോണുകള്‍, വിശ്രമകേന്ദ്രങ്ങൾ, പെട്ടിമുടി, ചീയപ്പാറ, പെരുമ്പന്‍കുത്ത് ഭാഗങ്ങളില്‍ വനസൗഹൃദ വിനോദ സഞ്ചാരം എന്നിവയും ആലോചനയിലാണ്. ഇതിനു മുന്നോടിയായി പഞ്ചായത്തുമായി ഒന്നാംഘട്ട ചര്‍ച്ച നടത്തി. നിയമപരമായി ചെയ്യുന്ന റോഡ് വികസനത്തിന് എതിരല്ല. വിനോദസഞ്ചാരികളെയും യാത്രക്കാരെയും സഹായിക്കുകയാണ് വനം വകുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.