അടിമാലി: ജനകീയ പങ്കാളിത്തത്തോടെ അടിമാലി ടൗൺ മുഴുവനായും കാമറ നിരീക്ഷണത്തിലാക്കുന്ന വിഷൻ അടിമാലി പദ്ധതി പൂർത്തിയായി. കാമറകളുടെ പ്രവർത്തനോദ്ഘാടനം 19ന് വൈകീട്ട് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. എ. രാജ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി യൂനിറ്റ് ഉദ്ഘാടനം ചെയ്യും. ജനപങ്കാളിത്തത്തോടെ 15 ലക്ഷം രൂപ ജനങ്ങളിൽനിന്ന് കണ്ടെത്തിയാണ് ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ 32 ആധുനിക സൗകര്യങ്ങളോട് കൂടിയ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷനാണ് കൺട്രോൾ റൂമായി പ്രവർത്തിക്കുക. പഞ്ചായത്ത് ഓഫിസിലും ഡിസ്പ്ലേ യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.