ബാലികയുടെ കൊലപാതകം: പൊലീസിന് വീഴ്ച പറ്റി –സി.പി.എം

വണ്ടിപ്പെരിയാർ: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സി.പി.എം ജില്ല നേതൃത്വം. പട്ടികജാതി-വർഗ പീഡന നിരോധന നിയമം ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചസംഭവിച്ചതായി​ ജില്ല സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി അദ്ദേഹം ഉറപ്പ് നൽകി. പ്രതി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടാത്ത ആളാണ്. എന്നിട്ടും ഗുരുതരവീഴ്ചയാണ് പൊലീസിന് ഉണ്ടായത്. പെൺകുട്ടിക്കുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് സർക്കാർ സഹായം ഉറപ്പാക്കും. പ്രതി ചേർക്കപ്പെട്ട യുവാവ് ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കവെയാണ് ജില്ല സെക്രട്ടറി പെൺകുട്ടിയുടെ വീട് സന്ദർശിച്ച് നിയമസഹായം ഉറപ്പ് നൽകിയത്. ഏരിയ സെക്രട്ടറി ജി. വിജയാനന്ദും ഒപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.