പ്രസിഡന്‍റിന്‍റെ കൂറുമാറ്റം; ബ്ലോക്ക്​ പഞ്ചായത്ത്​ യോഗത്തിൽ യു.ഡി.എഫ്​ പ്രതിഷേധം

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കറുത്ത മാലയും മാസ്കും ധരിച്ച്​ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. ജനാധിപത്യം അട്ടിമറിച്ച് പ്രസിഡന്‍റ്​ രാജി ചന്ദ്രൻ എൽ.ഡി.എഫിലേക്ക് മാറിയതിൽ പ്രതിഷേധിച്ചാണ്​​ യു.ഡി.എഫ് അംഗങ്ങൾ പുതിയ ഭരണ സമിതിയുടെ ആദ്യയോഗം കരിദിനമായി ആചരിച്ചത്. ഒരു വർഷമായി യു.ഡി.എഫിന്‍റെ രാജി ചന്ദൻ ആയിരുന്നു പ്രസിഡന്‍റ്​. മുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത രണ്ടര വർഷം ആൻസി തോമസാണ് പ്രസിഡന്‍റ്​ ആകേണ്ടിയിരുന്നത്. എന്നാൽ, രാജി ചന്ദ്രൻ എൽ.ഡി.എഫ് പിന്തുണയോടെ വീണ്ടും പ്രസിഡന്‍റ്​ ആകുകയുമായിരുന്നു. ഇതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഫോട്ടോ ഇടുക്കി ബ്ലോക്ക്​ പഞ്ചായത്ത്​ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ കറുത്ത ബാഡ്​ജ്​ ധരിച്ചെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.