കഞ്ചാവ് കടത്ത്​; നാലുവർഷം കഠിന തടവും പിഴയും

മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം തീക്കോയി കൊല്ലംപറമ്പിൽ വീട്ടിൽ ജോസഫ് (58), പൂഞ്ഞാർ തെക്കേക്കര വീട്ടിൽ സുബൈർ (53) എന്നിവരെയാണ് നാലുവർഷം കഠിന തടവിനും ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവിനും തൊടുപുഴ എൻ.ഡി.പി.എസ് ജഡ്​ജി ജി. അനിൽ ശിക്ഷ വിധിച്ചത്. 2015 സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് അതിർത്തിയിൽനിന്ന്​ 1.100 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നു എന്നതാണ് കേസ്. ഇടുക്കി എക്സൈസ് ഇൻസ്പെക്ടറായിരുന്ന ബി. സുമേഷും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജിജു ജോസ് പി. അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ബി. രാജേഷ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.