റോഡ് കുത്തിപ്പൊളിച്ചു; ജലഅതോറിറ്റിക്കും കരാറുകാര്‍ക്കുമെതിരെ പരാതി

തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ചതിന് ജല അതോറിറ്റിക്കും കരാറുകാര്‍ക്കുമെതിരെ പൊലീസിൽ പരാതി. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ, കരിമണ്ണൂര്‍ സെക്​ഷനുകളിലെ അസി. എന്‍ജിനീയര്‍മാരാണ് പരാതി നല്‍കിയത്. തൊടുപുഴ - പാലാ റോഡില്‍ ആശിര്‍വാദ് തിയറ്ററിന് സമീപവും കുന്നം - പടിഞ്ഞാറെ കോടിക്കുളം റോഡില്‍ വിവിധയിടങ്ങളുമാണ് പണമടച്ച്​ നിയമപ്രകാരം അനുമതി വാങ്ങാതെ കുത്തിപ്പൊളിച്ചത്. കഴിഞ്ഞദിവസം ആശിര്‍വാദ് തിയറ്ററിന് സമീപം രാത്രി റോഡ് വെട്ടിപ്പൊളിക്കുന്നത് അതുവഴി വന്ന ഇടുക്കി റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.പി. ജാഫര്‍ഖാന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അസി. എക്‌സി. എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ നിർദേശപ്രകാരമാണ് ബന്ധപ്പെട്ട അസി.എന്‍ജിനീയര്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയത്. 113 സ്കൂളുകൾക്ക് കമ്പ്യൂട്ടർ നൽകും ചെറുതോണി: ജില്ല പഞ്ചായത്ത്‌ വ്യാഴാഴ്ച 113 സ്കൂളുകൾക്ക് കമ്പ്യൂട്ടറും പഠനോപകരണങ്ങളും നൽകും. 4.5 കോടിയുടെ പഠന സഹായ വിതരണമാണ്​ നടപ്പാക്കുന്നത്. ഹയർ സെക്കൻഡറി, വി.എച്ച്​.സി.ഇ, ഹൈസ്കൂളുകൾക്കാണ് കമ്പ്യൂട്ടറും വൈറ്റ് ബോർഡും ഫർണിച്ചറും നൽകുന്നത്. ഉച്ചക്ക്​ രണ്ടിന്​ ജില്ല പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ്പ് വിതരണം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.