സ്വീകരണം നൽകി

പീരുമേട്: മലമ്പുഴ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ ഹൈ അൾട്ടിറ്റ്യൂഡ് സ്‌പെഷൽ റെസ്ക്യൂ ഓപറേഷൻ ടീം അംഗങ്ങൾക്ക് കുട്ടിക്കാനം പൗരാവലിയുടെ നേതൃത്വത്തിൽ . കരസേനയുടെ രണ്ട് ദൗത്യ സംഘങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിന് തുടക്കം മുതൽ അവസാനം വരെ ഇവരും ഉണ്ടായിരുന്നു. സ്വീകരണ പരിപാടിയിൽ പനിനീർ പുഷ്പങ്ങൾ നൽകി സ്വീകരിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. നിക്സൺ ജോർജ് അധ്യക്ഷതവഹിച്ചു. ബെന്നി പെരുവന്താനം ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്‌.പി പി.എ റോയ്, അസി. കമാൻഡൻറ് സ്റ്റാർമോൻ ആർ.പിള്ള, ജിജോ തോമസ് വേങ്ങത്താനം, എസ്.ഐ സുനിൽകുമാർ, ജിയോ ആന്‍റണി, നിബു കുന്നേൽ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.