ജീവനക്കാരില്ല; നിർമിച്ച്​ നാല്​ വർഷമായിട്ടും കാൻറീൻ അടഞ്ഞുതന്നെ

മുട്ടം: നിർമാണം പൂർത്തീകരിച്ച് നാലുവർഷം കഴിഞ്ഞിട്ടും കാൻറീൻ അടഞ്ഞുതന്നെ. ജില്ല ജയിലിനോട് അനുബന്ധിച്ച്​ 2018ൽ നിർമിച്ച കാന്‍റീനാണ് അടഞ്ഞുകിടക്കുന്നത്. ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നത്. 200ലധികം തടവുപുള്ളികളുള്ള ജയിലിൽ 25 ജീവനക്കാർ മാത്രമാണ് ഉള്ളത്. 33 ജീവനക്കാരെങ്കിലും വേണ്ടിടത്താണിത്. ഇതിനുപുറമെ കാന്‍റീൻ കൂടി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. കാന്‍റീനിലേക്ക് ആവശ്യമായ ഫർണിച്ചറും എത്തിയിട്ടില്ല. ഇതിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കത്ത് നൽകി കാത്തിരിക്കുകയാണ്. ജയിലിലേക്ക് പുറമേനിന്ന് എത്തുന്നവർക്കും ജയിലിന് സമീപത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ആളുകൾക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാന്‍റീൻ നിർമിച്ചത്​. ഭാവിയിൽ കാന്‍റീൻ കൂടുതൽ വിപുലീകരിച്ച്‌ സ്റ്റേഷനറി സൗകര്യവും വിഭാവനം ചെയ്തിരുന്നു. tdl mltm 2 ജില്ല ജയിലിനോട് അനുബന്ധിച്ച് നിർമാണം പൂർത്തീകരിച്ച കാന്‍റീൻ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.