അടിമാലി: കരിമണൽ ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമം നടത്തുകയും വനിതയടക്കം ജീവനക്കാരെ മർദിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. കീരിത്തോട് പകുതിപാലം സ്വദേശി കുമരംകുന്നേൽ പ്രജീഷിനെയാണ് (46) ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ അക്രമണത്തിൽ പരിക്കേറ്റ കരിമണൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജി.ജി. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അർച്ചന എന്നിവർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. വനഭൂമി കൈയേറ്റ കേസിലെ പ്രതിയാണ് പ്രജീഷെന്ന് വനപാലകർ പറഞ്ഞു. ഒരുമാസം മുമ്പ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മൊഴിനൽകാനാണ് പ്രജീഷ് ഭാര്യയോടൊപ്പം തിങ്കളാഴ്ച ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. മൊഴിനൽകുന്നതിനിടെ വനപാലകരുമായി വാക്കേറ്റമായി. ഇതിനിടെ ഡെപ്യൂട്ടി റേഞ്ചർ സന്തോഷിനെ മർദിച്ചു. കൂടെ ഉണ്ടായിരുന്ന യുവതി ബീറ്റ് ഓഫിസർ അർച്ചനയെ മർദിക്കുകയും കൈകളിൽ കടിക്കുകയും ചെയ്തതായി വനപാലകർ പറഞ്ഞു. പിന്നീട് ഇയാൾ സ്റ്റേഷന്‍റെ ഗ്ലാസ് അടിച്ചുതകർത്തു. ഇതോടെ വനപാലകർ പ്രതിയെ സ്റ്റേഷനിൽ തടഞ്ഞുവെച്ച് ഊന്നുകല്ല് പൊലീസിൽ അറിയിച്ചു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിഷേധിച്ചു അടിമാലി: വനഭൂമി കൈയേറ്റ കേസ് പ്രതിയും ഭാര്യയും ചേർന്ന് സ്റ്റേഷൻ ആക്രമിക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോ. ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജീവനക്കാർക്ക് സ്വൈരമായി ജോലിചെയ്യാൻ സാഹചര്യമുണ്ടാകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി പി.എ. ജോൺസൺ, പി.എൻ. മണി, ആർ. റോയ്, ജസ്റ്റിൻ ജോൺ, രതീഷ് ആർ.നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.