എ.ടി.എം കൗണ്ടറിൽ മോഷണശ്രമം

കട്ടപ്പന: പുറ്റടി ടൗണിലെ എസ്​.ബി.ഐ എ.ടി.എം കൗണ്ടറിൽ ചൊവ്വാഴ്ച പുലർച്ച മോഷണശ്രമം നടന്നു. കൗണ്ടറിനുള്ളിൽ മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്​. വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ പണമെടുക്കാൻ എത്തിയവരാണ് മോഷണ ശ്രമം നടന്നതായി ബാങ്ക് അധികൃതരെ അറിയിച്ചത്. എ.ടി.എം മെഷീൻ കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. മെഷീന് പുറത്തും കൗണ്ടറിനുള്ളിലും പരിസരത്തുമായി മുളകുപൊടി വിതറിയ നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇടുക്കിയിൽനിന്ന്​ ഫോറൻസിക് വിദഗ്​ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ഫോട്ടോ: പുറ്റടിയിലെ എ.ടി.എം തകർക്കാൻ ശ്രമിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.