ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് തുറന്നു

ചെറുതോണി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് ഒരുമാസത്തിനുശേഷം വീണ്ടും തുറന്നു. ജനുവരി 10നുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെ അടച്ച കോളജ് ഏറെ കരുതലോടെയാണ് തുറന്നിരിക്കുന്നത്. രണ്ട്‌, മൂന്ന്‌ വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകളാണ്‌ തുടങ്ങിയത്​. നാലാം വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷകളും മാറ്റമില്ലാതെ തുടരും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. ധീരജിന്റെ കൊലപാതകത്തിന്‌ പിന്നാലെ മാനസിക ബുദ്ധിമുട്ടിലായിരുന്ന വിദ്യാര്‍ഥികൾക്കും രക്ഷാകര്‍ത്താക്കൾക്കും ധൈര്യം പകർന്ന്​ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കിയുമാണ്​ കോളജ്‌ തുറക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ എം.കെ. ജലജ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.