ജൈവ സമ്മിശ്രകൃഷി: മാതൃക ഫാം ഒരുക്കി യുവകര്‍ഷകന്‍

നെടുങ്കണ്ടം: പൊന്നാമലയില്‍ ജൈവ സമ്മിശ്ര കൃഷിയുടെ മാതൃക ഫാം ഒരുക്കി യുവകര്‍ഷകന്‍. നെടുങ്കണ്ടം പൊന്നാമല സ്വദേശി ഉല്ലാസ്​ വര്‍ഷങ്ങളുടെ പ്രയത്നത്തിൽ കാടിന് സമാനമായ അന്തരീക്ഷമാണ് നാലേക്കര്‍ കൃഷിയിടത്തില്‍ ഒരുക്കിയിരിക്കുന്നത്. തേക്ക്, മഹാഗണി, പ്ലാവ് തുടങ്ങിയ വന്‍ മരങ്ങള്‍ നിറഞ്ഞതാണ് കൃഷിയിടം. കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്നത് ഈ മരങ്ങളാണ്. മരങ്ങളുടെ തണലില്‍ വിവിധ ഇനങ്ങളില്‍പെട്ട ഏലം കൃഷി ചെയ്യുന്നുണ്ട്. ഇവയോടൊപ്പം ജാതി, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ട്. പൂര്‍ണമായും ജൈവകൃഷിയാണ് ഉല്ലാസ് അവലംബിച്ചിരിക്കുന്നത്. വളത്തിനായി കന്നുകാലികളെ പരിപാലിക്കുന്നു. മത്സ്യകൃഷിയുമുണ്ട്. ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊന്നാമലയിലെ സ്വന്തം ഇക്കോഷോപ്പിലൂടെയാണ് വിപണിയിലെത്തിക്കുന്നത്​. ജൈവ കൃഷിയുടെ പരീക്ഷണ ശാലയായി മാറിയിരിക്കുകയാണ് ഈ യുവകര്‍ഷകന്‍റെ കൃഷിയിടം. idl ndk ഉല്ലാസും കുടുംബവും കൃഷിയിടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.