മൂലമറ്റം: അറക്കുളം എഫ്.സി.ഐ ഗോഡൗണിലെ തൊഴിലാളികളുടെ അട്ടിക്കൂലി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കയറ്റിറക്ക് തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. 2017ൽ സർക്കാർ അട്ടിക്കൂലി 750 രൂപയായി നിശ്ചയിച്ചിരുന്നു. ഈ തുകയാണ് പിൻവലിച്ചത്. അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത തൊഴിലാളി യൂനിയന്‍റെ തീരുമാനം. എഫ്.സി.ഐ ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡന്‍റ് ടോമി വാളികുളത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്‍റ് കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് യൂനിറ്റ് പ്രസിഡന്‍റ് കെ.സി. ഓമനക്കുട്ടൻ സംസാരിച്ചു. tdl mltm അറക്കുളം എഫ്.സി.ഐ ഗോഡൗണിന് മുന്നിൽ തൊഴിലാളികൾ ആരംഭിച്ച സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.