യുവതിയോട്​ അപമര്യാദയായി പെരുമാറിയതായി പരാതി

വണ്ണപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറിവിൽ മരുന്ന് വെച്ചുകെട്ടാൻ ചെന്ന യുവതിയോട് അറ്റൻഡർ അപമര്യാദയായി പെരുമാറിയതായി പരാതി. തട്ടക്കുഴ തേക്കുംകാട്ടിൽ രവീന്ദ്രനെ (53) യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30നാണ്​ സംഭവം. കാലിലെ മുറിവിൽ മരുന്ന് വെച്ചുകെട്ടാനാണ് യുവതി എത്തിയത്. ഈ സമയം അറ്റൻഡർ അപമര്യാദയായി പെരുമാറിയതായാണ് യുവതിയുടെ പരാതി. മരുന്ന് വെച്ചുകെട്ടിയശേഷം വീട്ടിലേക്കുപോയ യുവതി ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം തിരിച്ചെത്തിയാണ് പരാതി ഉന്നയിച്ചത്. ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ കാളിയാർ പൊലീസ്​ അറ്റൻഡറെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. എന്നാൽ, സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.