ഭാഗവത സപ്താഹ യജ്ഞവും മകംതൊഴൽ മഹോത്സവവും

കട്ടപ്പന: ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവാത സപ്താഹയജ്ഞവും മകം തൊഴൽ മഹോത്സവവും ആഴിയിറങ്ങലും ചൊവ്വാഴ്ച മുതൽ 17വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അഞ്ചിന്​ പൂജ, ഏഴിന്​ ഭാഗവത പാരായണം, 11.30ന് രുഗ്മിണി സ്വയംവരം, 12ന് പ്രഭാഷണം, ഒന്നിന്​ പ്രസാദമുട്ട് വൈകീട്ട്​ 6.30ന് ദീപാരാധന, ഭജന, പ്രഭാഷണം എന്നിവ നടക്കും. ഉത്സവ സമാപന ദിവസമായ 17ന് രാവിലെ അഞ്ചിന് മകംതൊഴൽ ആറിന് ഗണപതിഹോമം. ഏഴിന് ഭാഗവത പാരായണം, സ്വർഗാരോഹണം. ഒന്നിന്​ പ്രസാദമുട്ട് വൈകീട്ട്​ നാലിന്​ കലശകുംഭ ഘോഷയാത്ര. തുടർന്ന് ആഴിയിറങ്ങൾ, മഹാ ദീപാരാധന, വടക്കു പുറത്തു കുരുതി എന്നിവ നടക്കുമെന്ന് ഭാരവാഹികളായ രാജരത്തനം ബിജോ ഭവൻ, എം.എൻ. മോഹനൻ, ആർ.എസ്. മണിയൻ തുടങ്ങിയവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.