മൂന്നാര്‍: രാത്രിയില്‍ ടൗണിലെ കടകളിൽ കാട്ടാന ആക്രമണം പതിവായതോടെ വ്യാപാരികള്‍ ആശങ്കയിൽ. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ മൂന്നാര്‍ ടൗണിലെത്തിയ കാട്ടാനകള്‍ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ രണ്ട് കടകൾ തകര്‍ത്തു. കടതകർത്ത ആനകൾ കടകളില്‍ വില്പനക്ക് വെച്ചിരുന്ന ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ് മടങ്ങിയത്. ടൗണിലുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും ഭക്ഷ്യവസ്തുക്കളെല്ലാം കഴിക്കുന്ന തിരക്കിലായിരുന്നു നാട്ടുകാരുടെ പ്രിയ 'പടയപ്പ'. ഗ്രാംസ്ലാന്‍ഡ് എസ്റ്റേറ്റ് സ്വദേശി പാല്‍രാജിന്‍റെ കടയും തൊട്ടടുത്തുള്ള ചായക്കടയുമാണ് കാട്ടാന തകര്‍ത്തത്. അഞ്ചാംതവണയാണ് ഈ കടകള്‍ കാട്ടാന ആക്രമണത്തില്‍ തകരുത്. കൃത്യമായ ഇടവേളകളില്‍ എത്തി ഒരേകടകള്‍ ആക്രമിക്കുന്നതും ആനകള്‍ പതിവാക്കിയിരിക്കുകയാണ്. ഭക്ഷണവസ്തുക്കള്‍ ലക്ഷ്യമിട്ടാണ് ഇവ വ്യാപാര സ്ഥാപനങ്ങൾ തേടിയെത്തുന്നത്. മൂന്നാര്‍ നല്ലതണ്ണി ജങ്ഷനിലെ പാപ്പുകുഞ്ഞിന്‍റെ പച്ചക്കറി കട കാട്ടാന തകര്‍ത്തത് ആറുതവണയാണ്. ഇതിനു സമീപത്തെ അയ്യപ്പന്‍റെ കട രണ്ടുതവണയും തകര്‍ത്തു. ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്‍റെ പലചരക്കുകട 11തവണ ആക്രമിച്ചു. കാട്ടാനകളുടെ ആക്രമണം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. വനംവകുപ്പിന്‍റെ ഉദാസീനതയാണ് കാട്ടാന ആക്രമണം പതിവാകാൻ കാരണമെന്ന് വ്യാപാരികള്‍ ആരോപിച്ചു. ചിത്രം 1 മൂന്നാര്‍ ടൗണിൽ കട തകര്‍ത്ത് ഭക്ഷണവസ്തുക്കള്‍ അകത്താക്കുന്ന കാട്ടാന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.