തൊടുപുഴ: ദുരന്തനിവാരണത്തിലും അഗ്നിരക്ഷാ പ്രവർത്തനങ്ങളിലും സജീവമായ സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം ഇനി ജില്ലയിലെ പാലിയേറ്റിവ് കെയറിനും ലഭിക്കും. വീടുകളിലും മറ്റും ചികിത്സയിൽ കഴിയുന്നവർക്കാണ് പാലിയേറ്റിവ് കെയറിന്‍റെ സേവനം ലഭിക്കുന്നത്. സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഘമാണിത്. പരിശീലനം നൽകി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുംകൂടി സഹായം നൽകാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ്കാലത്ത് മരുന്ന് വിതരണമടക്കമുള്ള കാര്യങ്ങളിൽ മികച്ച പ്രവർത്തനമാണ് ഡിഫൻസ് അംഗങ്ങൾ കാഴ്ചവെച്ചത്. 35 പേരാണ് സംഘത്തിലുള്ളത്. ഇവർക്ക് പ്രത്യേക യൂനിഫോമും നൽകും. ഇടുക്കിയിലെ ദുരന്ത മേഖലയിലടക്കം ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. പാലിയേറ്റിവ് കെയറിൽ ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തൊടുപുഴ ജില്ല ആശുപത്രിയിൽ നടന്നു. പാലിയേറ്റിവ് കെയർ ജില്ല നോഡൽ ഓഫിസർ ഡോ. മിനി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല കോഓഡിനേറ്റർ ഡോ. പി.എൻ. അജി പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. സീനിയർ അഗ്നിരക്ഷാവിഭാഗം ഓഫിസർ ബിൽസ് ജോർജ്, അഗ്നിരക്ഷാസേന ഓഫിസർ വി. വിജിൻ, പ്രോഗ്രാം കോഓഡിനേറ്റർ സിജോ വിജയൻ, പോസ്റ്റ് വാർഡൻ വി.എ. എബ്രഹാം, പാലിയേറ്റിവ് കെയർ ഹെഡ് നഴ്സ് സുഹറമ്മ എന്നിവർ സംസാരിച്ചു. TDL PALIATIVE പാലിയേറ്റിവ് കെയറിൽ പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് അംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.