മോഷണംപോയ ഓട്ടോ കണ്ടെത്തി

പീരുമേട്: നാലുമാസം മുമ്പ് മോഷണംപോയ ഓട്ടോ കണ്ടെടുത്തു. കഴിഞ്ഞ നവംബർ 20നാണ്​ പാമ്പനാറ്റിൽനിന്ന് വെച്ചുരാത്ത് മജീദിന്‍റെ റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മോഷണം പോയത്. ഓടട്ടോ രൂപമാറ്റം നടത്തി സ്വകാര്യ വാഹനമായി മാറ്റിയ നിലയിലായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന ആളുകൾ ഉൾപ്പെടെയുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വാഹനത്തിന്‍റെ എൻജിൻ, ചേസ് നമ്പർ എന്നിവ മാറ്റിയിട്ടുണ്ട്​. സംഭവുമായി ബന്ധപ്പെട്ട്​ കൂടുതൽ ആളുകളെ ചോദ്യം ചെയ്യണമെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.എച്ച്.ഒ കെ.ആർ. അജേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.