അടിമാലിക്ക്​ വേണം സ്വന്തം കളിസ്ഥലം

അടിമാലി: അടിമാലിയിൽ പൊതു മൈതാനമില്ലാത്തതിന്‍റെ വിഷമത്തിൽ യുവാക്കൾ. സ്കൂളിൽ പഠിക്കുമ്പോൾ അതത്‌ സ്കൂളുകളുടെ മൈതാനത്ത് കളിക്കാം. എന്നാൽ, സ്കൂൾ കാലം കഴിഞ്ഞാൽ അവർക്ക് ഫു​ട്​​ബാളോ ക്രിക്കറ്റോ ഒന്നും കളിക്കാൻ പൊതു ഇടമില്ല. അതിനാൽ ക്രിക്കറ്റിനോടും ഫുട്​ബാളിനോടുമുള്ള ഇഷ്ടം മാറ്റിവെച്ച് ഷട്ടിലും മറ്റും കളിക്കാനിറങ്ങുകയാണ്. പഞ്ചായത്ത് ഭരണാധികാരികൾ താൽപര്യമെടുക്കാത്തതിനാലാണ്​ കളിസ്ഥലമുണ്ടാകാത്തതെന്നാണ്​ ആക്ഷേപം. പട്ടണത്തിൽനിന്ന് അധികം ദൂരമില്ലാത്ത എവിടെയെങ്കിലും സ്ഥലം കണ്ടെത്തി അത്‌ ഏറ്റെടുക്കാൻ പഞ്ചായത്ത് ഭരണാധികാരികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നല്ലൊരു മൈതാനമുണ്ടെങ്കിൽ അടിമാലിയുടെ കായികരംഗത്തുതന്നെ വലിയ മാറ്റമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.