വഴി തടസ്സപ്പെടുത്തി കാർ പാർക്കിങ്​; ചോദ്യം ചെയ്തയാൾക്ക്​ നേരെ ​ഗുണ്ട നേതാവ് വെടിയുതിർത്തു

മുട്ടം: വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാരന്​​ നേരെ ഗുണ്ട നേതാവ് വെടിയുതിർത്തു. ബുധനാഴ്ച രാത്രി 9.45ന്​ മുട്ടം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം മാത്തപ്പാറക്ക് പോകുന്ന വഴി തടസ്സപ്പെടുത്തി നിർത്തിയിട്ട കാർ മാറ്റി ഇടാൻ നാട്ടുകാരൻ ആവശ്യപ്പെട്ടതാണ് പ്രശ്​നങ്ങൾക്ക് തുടക്കം. നടന്ന് നീങ്ങിയ നാട്ടുകാരന് പിറകെ വാഹനം ഇരപ്പിച്ച് എത്തുകയും ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിനുള്ളിൽനിന്ന്​ മേലുകാവ് സ്വദേശിയായ ഗുണ്ട നേതാവ് തോക്ക് എടുത്ത് വെടിവെക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.