കട്ടപ്പന: കായകാല്പ് പുരസ്കാര തിളക്കത്തിൽ ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പകപ്പാറ പി.എച്ച്.സി. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലന നിലവാരം, അണുബാധ നിയന്ത്രണം എന്നിവ നേരിട്ട് പരിശോധിച്ച് ഏറ്റവും ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങൾക്ക് നൽകുന്ന കായകൽപ് പുരസ്കാരത്തിന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ചെമ്പകപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ അർഹത നേടി. പ്രാഥമിക ആരോഗ്യകേന്ദ്രം വിഭാഗത്തിൽ ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. ഗതാഗത സൗകര്യത്തിന് അപര്യാപ്തത ഉണ്ടെങ്കിലും രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ സ്ഥാപനത്തിൽ പകരാതെ അണുബാധ നിയന്ത്രണ പ്രവർത്തനം കൃത്യമായും ജാഗ്രതയോടെയും നടത്തിവരുന്നതും പുരസ്കാരം ലഭിക്കുന്നതിന് ഇടയാക്കി. ആശുപത്രി വികസന പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് നൽകിവരുന്ന പിന്തുണയും കരുതലും അവാർഡ് ലഭിക്കുന്നതിന് ഗുണകരമായതായി മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ജെ.എം. വൈശാഖ് പറഞ്ഞു. ഫോട്ടോ. കായകല്പ് പുരസ്കാരത്തിന് അർഹമായ ചെമ്പകപ്പാറ പി.എച്ച്.സിയിലെ ഡോക്ടർമാരും ഇതര ജീവനക്കാരും ആശുപത്രിക്ക് മുന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.